flash news

ഹയര്‍ സെക്കണ്ടറി സ്‌കൂളുകള്‍/ ബാച്ച് തുടങ്ങാന്‍ അപേക്ഷ ക്ഷണിച്ചു.വിജ്ഞാപനത്തിന്റെയും അപേക്ഷ ഫാറത്തിന്റെയും മാതൃകയും മറ്റ് വിശദാംശങ്ങളുംwww.hdse.kerala.gov.in, www.prd.kerala.gov.in, www.education.kerala.gov.in എന്നീ സൈറ്റുകളില്‍ ലഭിക്കും...ഒന്നാം വര്‍ഷ ഹയര്‍സെക്കണ്ടറി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു..Promotion and Postings of HS HMs/AEOs Proceedings published... സംസ്ഥാനത്തെ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലെ പ്ലസ് വണ്‍ പ്രവേശനത്തിന് സി.ബി.എസ്.ഇ യുടെ സ്‌കൂള്‍ തല പരീക്ഷ വിജയിച്ചവരെയും നിലവിലുളള പ്രോസ്‌പെക്ടസ് വ്യവസ്ഥകള്‍ക്ക് വിധേയമായി പരിഗണിക്കുമെന്ന് ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍ അറിയിച്ചു..**


**GPF Credit Cards for the year 2012-13 published**Download GPF Credit Cards**സിഇ മാര്‍ക്ക് പരിഷ്കരണ ഡിആര്‍ജി ട്രൈനിങ് സെന്ററുകള്‍ **എസ്ആര്‍ജി- കോര്‍ എസ്ആര്‍ജി ലിസ്റ്റ് **PLUS ONE RESULT 2013

Saturday, 15 June 2013

UID BASED STAFF FIXATION SITE IS NOW ACTIVE -LAST DATE IS 20/06/2013.

അറിയിപ്പ്

സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ഈ വര്‍ഷം (2013-14) തസ്തിക നിര്‍ണ്ണയം നടത്തുന്നത് സ്കൂള്‍ കുട്ടികളുടെ യു.ഐ.ഡി അടിസ്ഥാനമാക്കിയാണ്. അതിനാല്‍ വിദ്യാര്‍ത്ഥികളെ സംബന്ധിക്കുന്ന വിശദാംശങ്ങള്‍ 20.06.2013-ന് മുമ്പ് അതത് ഹെഡ്‌മാറ്ററുടെ നേതൃത്വത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസര്‍ ഇത് 24.06.2013 ന് മുമ്പ് ഓണ്‍ലൈനില്‍ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്. ഓണ്‍ലൈനില്‍ വിവരം ഉള്‍പ്പെടുത്തുന്നതിനുമുമ്പ് സര്‍ക്കുലറുകളും നിര്‍ദ്ദേശങ്ങളും കൃത്യമായി പരിശോധിക്കുക..

UID BASED STAFF FIXATION SITE
CLICK HERE FOR DATA ENTRY USER GUIDE

Friday, 14 June 2013

UID based Staff Fixation


സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ഈ വര്‍ഷം (2013-14) തസ്തിക നിര്‍ണയം നടത്തുന്നത് സ്‌കൂള്‍ കുട്ടികളുടെ യു.ഐ.ഡി. അടിസ്ഥാനമാക്കിയാണ്. ഓരോ സ്‌കൂളിലേയും തസ്തിക നിര്‍ണയം നടത്തുന്നതിനായി ഈ അധ്യയന വര്‍ഷത്തെ ആറാം പ്രവര്‍ത്തി ദിവസം (10.06.2013) സ്‌കൂളിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളുടെ വിശദാംശങ്ങള്‍ ഓണ്‍ലൈനില്‍ ഉള്‍പ്പെടുത്തുക.....അവസാന തീയ്യതി 20/06/2013
യു..ഡി.സൈറ്റ്   Clickhere  ഡി പി ഐ സര്‍ക്കുലര്‍ Click here circular 2 Click here 

Wednesday, 5 June 2013

CBSE – NATIONAL ELIGIBILITY CUM ENTRANCE TEST-RESULTS


CBSE – NATIONAL ELIGIBILITY CUM ENTRANCE TEST(NEET) – UG, 2013
 RESULTS  PUBLISHED TODAY....OUT OF 61042
PEOPLE WHO APPEARED FROM KERALA ,46049 QUALIFIED.

TO VIEW RESULTS CLICK ON THE LINKS BELOW
www.cbseneet.nic.in
 www.cbse.nic.in 
www.cbseresults.nic.in

അറബിക്കടല്‍ കിഴക്കോ പടിഞ്ഞാറോ? പത്താം ക്ലാസ് പാഠപുസ്തകങ്ങളില്‍ തെറ്റുകളുടെ പെരുമഴ

തിരുവനന്തപുരം: പത്താംക്ലാസിലേക്ക് കാലെടുത്ത വെച്ച വിദ്യാര്‍ത്ഥികള്‍ക്ക് തെറ്റുകള്‍ പഠിച്ചുകൂട്ടാനാണ് ഇത്തവണത്തെ യോഗം.

എസ്.സി.ഇ.ആര്‍.ടി. തയാറാക്കി പത്താംക്ലാസ് ഇംഗ്ലീഷ് മീഡിയത്തില്‍ പഠിപ്പിക്കുന്ന ചരിത്ര, ഭൂമി ശാസ്ത്ര പുസ്തകങ്ങളിലാണ് കൂട്ടത്തെറ്റുകളുടെയും ആശയ വൈരുദ്ധ്യത്തിന്റേയും ഘോഷയാത്ര.ചരിത്ര പുസ്തകത്തിലെ ശരി ഭൂമിശാസ്ത്ര പുസ്തകത്തില്‍ തെറ്റാകും. അതുപോലെ തിരിച്ചും.ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ കിഴക്കാണ് അറബിക്കടല്‍ എന്നാണ് ജ്യോഗ്രഫി പാഠപുസ്തകത്തിലുള്ളത്. (പേജ് 58). എന്നാല്‍ പാഠഭാഗത്തിനൊപ്പം ചേര്‍ത്തിട്ടുള്ള മാപ്പില്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ പടിഞ്ഞാറേക്ക് അറബിക്കടല്‍ ഒഴുകിമാറിയിട്ടുണ്ടെന്നത് വ്യക്തമാക്കുന്നു.ഇതേ ജ്യോഗ്രഫി പുസ്തകത്തില്‍ ആനമുടിയുടെ ഉയരം 2005 മീറ്റര്‍ എന്നും പറയുന്നു. 2695 മീറ്ററാണ് യഥാര്‍ഥ ഉയരമെന്ന് പഠിച്ചെങ്കില്‍ അത് മറന്നുകളയുന്നതാവും നന്നാവുക.
62 ാം പേജില്‍ നംഗപര്‍വതത്തിന്റെ ഉയരം 8216 മീറ്റര്‍ ആണെന്ന് പറയുന്നു. 8126 മീറ്റര്‍ എന്ന ശരിഉയരം അറിയുന്നവര്‍ മനസില്‍ വെച്ചാല്‍ മതി.
ചരിത്ര പാഠപുസ്തകത്തില്‍ 108ാം പേജില്‍ റൂര്‍ക്കേല സ്റ്റീല്‍ പ്ലാന്റ് ബ്രിട്ടന്റെ സഹകരണത്തോടെ തുടങ്ങിയെന്ന് പറയുന്നു. ജ്യോഗ്രഫി 93 ാം പേജില്‍ ബ്രിട്ടന് പകരം  ജര്‍മനിയാണെന്നാണ് പറയുന്നത്.
ഗാട്ട്കരാറുമായി ബന്ധപ്പെട്ട ഉറുഗ്വേ റൗണ്ട് 1986 ല്‍ നടന്നുവെന്ന് ജ്യോഗ്രഫിയിലും (പേജ് 165) 1994 ല്‍ എന്ന് ഹിസ്റ്ററിയിലും (പേജ് 174) പറയുന്നു.
ലോകബാങ്ക് സ്ഥാപിച്ചത് ജ്യോഗ്രഫി ക്ലാസില്‍ 1945 എന്നും ഹിസ്റ്ററി ക്ലാസില്‍ 1944 (പേജ് 172) എന്നുമാണ് പുസ്തകം പ്രകാരം പഠിപ്പിക്കേണ്ടി വരിക.
ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ രൂപവത്കരിച്ചത് 1962 ല്‍ എന്നാണ് ചരിത്ര പാഠപുസ്തകത്തില്‍ (പേജ് 111). ഫിസിക്‌സ് പുസ്തകത്തില്‍ ഇത് 1969 എന്ന് ശരിയായി നല്‍കിയിട്ടുണ്ട്.
ഉത്തരമഹാസമതലം നാലായി വിഭജിച്ചിട്ടുണ്ടെന്നത് യാഥാര്‍ത്ഥ്യമാകുമ്പോള്‍ പുസ്തകത്തിലേക്ക് വരുമ്പോള്‍ അത് രണ്ടായി ചുരുങ്ങുന്നു.
ഭരണ ഘടനയുടെ അംഗീകാരമുള്ള ഭാഷകള്‍ ചരിത്ര പാഠപുസ്തകത്തില്‍ ഇപ്പോഴും 21 മാത്രമാണ്. ശരി 22 ഉം. ആഫ്രിക്കയുടെ വിസ്തീര്‍ണം ജ്യോഗ്രഫി പാഠപുസ്തകത്തില്‍ (പേജ് 47) 3033500 ചതുരശ്ര കിലോമീറ്റര്‍ മാത്രം. അച്ചടിപ്പിശകുമൂലം ഒരു പൂജ്യം കുറഞ്ഞുപോയിരിക്കുന്നു.
കഴിഞ്ഞവര്‍ഷം തന്നെ ഇതേ തെറ്റുകള്‍ രക്ഷിതാക്കള്‍ വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചിരുന്നെങ്കിലും തിരുത്താന്‍ എസ്.സി.ഇ.ആര്‍.ടി യോ വിദ്യാഭ്യാസ വകുപ്പോ തയാറായില്ല.
ഇത്തവണയും കൂട്ടത്തെറ്റുകള്‍ നിറഞ്ഞ പുസ്തകങ്ങളാണ് വിദ്യാര്‍ഥികള്‍ക്ക് നല്‍കിയത്. അതേസമയം മലയാളം മീഡിയത്തില്‍ ഇതേ പുസ്തകങ്ങളില്‍ തെറ്റുകള്‍ ഒന്നുമില്ല.

 

Wednesday, 22 May 2013

MEDICAL/ ENGINEERING ENTRACE RESULTS

കേരള മെഡിക്കല്‍, എന്‍ജിനീയറിങ് പ്രവേശന പരീക്ഷാഫലം വ്യാഴാഴ്ച ഉച്ചയ്ക്ക് 12 ന് പ്രസിദ്ധീകരിച്ചു. ഇതോടൊപ്പം ആയുര്‍വേദ റാങ്ക് ലിസ്റ്റും എന്‍ജിനീയറിങ് പ്രവേശന പരീക്ഷയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ച സ്‌കോറും വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് പുറത്തിറക്കി. എം.ബി.ബി.എസ്/ ബി.ഡി.എസ് എന്നിവ ഒഴികെയുള്ള മെഡിക്കല്‍ കോഴ്‌സുകളിലേക്കാണ് ഈ വര്‍ഷം ഏപ്രില്‍ 22 മുതല്‍ 25 വരെ പ്രവേശന പരീക്ഷ നടത്തിയത്. പരീക്ഷാഫലം അറിയാന്‍
എന്നീ ലിങ്കുകളില്‍ ക്ളിക്ക് ചെയ്യുക..

Friday, 17 May 2013

transfer and postings for School teachers

Provisional List for various categories Published...

വിവിധ തസ്തികകളിലേക്കുള്ള സ്ഥലം മാറ്റ ഉത്തരവുകളുടെ കരട് പ്രസിദ്ധീകരിച്ചിരിക്കുന്നു.    1 Thiruvananthapuram2  Kollam 3  Pathanamthitta 4 Alappuzha 5  Kottayam  6 Idukki 7  Ernakulam Thrissur 9 Palakkad 10  Malappuram 11 Kozhikode 12  Wayanad 13  Kannur 14  Kasaragod

Wednesday, 15 May 2013

VHSE PLUS ONE ADMISSION ONLINE SUBMISSION OF APPLICATION


VOCATIONAL HIGHER SECONDARY PLUS ONE
ONLINE SUBMISSION OF APPLICATION STARTED


PLUS ONE SINGLE WINDOW online submission of application

Monday, 6 May 2013